ആലക്കോട് : ആള്‍മറയില്ലാത്ത വീട്ടുകിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റിലേക്ക് വീണ കര്‍ഷകന്‍ മുങ്ങി മരിച്ചു. തനിച്ചു താമസിക്കുന്ന കരുവഞ്ചാല്‍ വെള്ളാട് ആശാന്‍ കവലയിലെ കാവുംപുറത്ത് ഹൗസില്‍ തോമസ് എന്ന തമ്പി (64) ആണ് മരിച്ചത്. ഭര്‍തൃഗൃഹത്തില്‍ കഴിയുന്ന മകള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് രാത്രിയോടെ 10.30 ഓടെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കിണറ്റിലെ കയറില്‍ ആട് കുടുങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കിണറ്റില്‍ നടത്തിയ തെരച്ചലിലാണ് മൃതദേഹം തമ്പിയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയായ മേരിയുടെ മരണത്തിന് ശേഷം തമ്പി വീട്ടില്‍ തനിച്ചാണ് താമസം. മക്കള്‍: ഷീന, ഷിന്‍സി. മരുമക്കള്‍: സാന്‍ജു, സിജു. ആലക്കോട് പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment