അംഗീകൃത സ്കൂളുകളിലേക്ക് മാറാന്‍ ടി.സി വേണ്ട; 9,10 ക്ലാസുകളിലേക്ക് പ്രവേശന പരീക്ഷ

 



തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നിന്ന് അംഗീകൃത സര്‍ക്കാര്‍ സ്കൂളുകളിലേക്ക് ടി.സി ഇല്ലാതെ മാറുന്നതിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി.

അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അംഗീകൃത വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ അഭാവത്തില്‍ തുടര്‍പഠനം മുടങ്ങുന്ന സാഹചര്യം പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി.

ഇത്തരം കുട്ടികളുടെ തുടര്‍പഠനം സാധ്യമാക്കണമെന്ന് നേരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി അംഗീകാരമില്ലാത്ത സ്കൂളുകളില്‍ 1 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അംഗീകാരമുളള സ്കൂളുകളില്‍ 2 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനത്തില്‍ പ്രവേശനം നേടാം.

9,10 ക്ലാസുകളില്‍ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഈ അധ്യയന വര്‍ഷം പ്രവേശനമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര കെ ദിവാകരന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Post a Comment

Previous Post Next Post