ആലക്കോട് :വാറ്റുചാരായ നിര്‍മ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 220 ലിറ്റര്‍ വാഷും വാറ്റു ഉപകരണങ്ങളും കണ്ടെത്തി.
തോട്ടുചാലില്‍ പ്രവര്‍ത്തിച്ചു വന്ന വന്‍ വാറ്റ് കേന്ദ്രം തകര്‍ത്തു.
വന്‍തോതില്‍ ചാരായം വാറ്റി വില്‍പനനടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി കെ. തോമസിന്‍്റെ നേതൃത്വത്തില്‍ നടുവില്‍, ഉത്തൂര്‍ ഭാഗങ്ങളില്‍ നടത്തിയ തെരച്ചലില്‍ ഉത്തൂര്‍ തോട്ടുചാലില്‍ പ്രവര്‍ത്തിച്ചു വന്ന വന്‍ വാറ്റ് കേന്ദ്രം തകര്‍ത്താണ് 220 ലിറ്റര്‍ വാഷും നിരവധി വാറ്റുപകരണങ്ങളും കണ്ടെടുത്തത്.പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്
റെയ്ഡില്‍പ്രിവന്റീവ് ഓഫീസര്‍മാരായ അഹമ്മദ് കെ , പ്രകാശന്‍ ആലക്കല്‍,പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സാജന്‍ കെ.കെ, സിവില്‍ എക്സൈസ് ഓഫീസര്‍ മധു ടി.വി , വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രേയ മുരളി ,ഡ്രൈവര്‍ ജോജന്‍ എന്നിവരും ഉണ്ടായിരുന്നു.

Post a Comment