18കാരി കാർത്തികപുരത്തെ ലൈന്മാനോടൊപ്പം ഒളിച്ചോടി. അമ്മയുടെ പരാതിയിൽ കേസെടുത്ത് പോലീസ്.

 





ആലക്കോട്: കാസർഗോഡ് ഉദിനൂർ വടക്കേപ്പുറം കു ഞ്ഞിപ്പുരയിൽ ഹൗസിൽ വിനോദിന്റെ മകൾ വിസ്മയ(18) യെയാണ് ഇന്നലെ മുതൽ കാണാതായത്. അമ്മ സുലോചനയുടെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിൽ പെൺകുട്ടി വൈദ്യുതിവകുപ്പിലെ ലൈൻമാനോടൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തി. ഇന്നലെ രാവിലെ ഏഴേമുക്കാലിനാണ് വീട്ടിൽ നിന്നും കോളേജിലേക്കെന്ന് പറഞ്ഞ് വിസ്മയ പോയത്. അന്വേഷണത്തിൽ ആലക്കോട് കാർത്തികപുരത്ത വൈദ്യുതിവകുപ്പ് ലൈൻമാനായ വടക്കേപ്പുറത്തെ രതീഷിന്റെ(42) കൂടെ ഒളിച്ചോടിയതായി കണ്ടെത്തിയത്. രതീഷിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Post a Comment

Previous Post Next Post