തളിപ്പറമ്പ്: അന്നം തേടിയെത്തിയ അതിഥി തൊഴിലാളിക്ക് ഭാഗ്യദേവത കനിഞ്ഞത് 70 ലക്ഷം രൂപ. ഇന്നലത്തെ നിർമ്മൽ എൻ.ആർ-282 ലോട്ടറിയുടെ നറുക്കെടുപ്പിലാണ് ആസാം സ്വദേശി സദനെ ഭാഗ്യദേവത കടാക്ഷിച്ചത്. പി.വി.രാജീവന്റെ തമ്പുരാൻ ലോട്ടറി ഏജൻസീസിന്റെ സബ് ഏജന്റായ കൊളത്തൂർ ബാങ്കിന് സമീപത്ത് ശ്രീ മുത്തപ്പൻ ലോട്ടറി ഏജൻസിയിലെ ബാബുവിൽ നിന്നാണ് സദൻ എൻ.എൽ-707700 ലോട്ടറിയെടുത്തത്. നറുക്കെടുപ്പ് ദിനമായ ഇന്നലെ രാവിലെയെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്ന പ്രത്യേകതയുമുണ്ട്. കൊളത്തൂരിലെ പണയിലെ ജോലിക്കാരനാണ് സദൻ. വർഷങ്ങളായി ഇവിടെയാണ് താമസം. മിക്കപ്പോഴും ലോട്ടറിയെടുക്കാറുമുണ്ട്. ഇത്രയും വിലയ ആദ്യമായാണ് ലഭിക്കുന്നത്.സമ്മാനാർഹമായ ടിക്കറ്റ് ഏജൻസിയിൽ കൈമാറിയിട്ടുണ്ട്. കഴിഞ്ഞവർഷം തമ്പുരാൻ ലോട്ടറി ഏജൻസീസ് വിൽപ്പന നടത്തിയ ടിക്കറ്റിന് ഒരു കോടി രൂപ ലഭിച്ചിരുന്നു.
അന്നം തേടിയെത്തിയ അതിഥി തൊഴിലാളിക്ക് ഭാഗ്യദേവത കനിഞ്ഞത് 70 ലക്ഷം രൂപ
Alakode News
0

Post a Comment