ദേശീയപാതയുടെ സര്‍വിസ് റോഡ് ഒരുങ്ങുന്നു


തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍വിസ് റോഡുകള്‍ ടാര്‍ ചെയ്തുതുടങ്ങി. പിലാത്തറ മുതല്‍ മാങ്ങാട് വരെയുള്ള ഭാഗങ്ങളിലാണ് ടാറിങ് പ്രവൃത്തി നടക്കുന്നത്.
ദേശീയപാത 66ന്റെ വികസന പ്രവൃത്തി ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്. ഇതിന്റെ സുപ്രധാന ഘട്ടം എന്ന നിലയിലാണ് നിലവിലെ ദേശീയപാതക്ക് സമാന്തരമായി സര്‍വിസ് റോഡുകളുടെ നിര്‍മാണം നടക്കുന്നത്. അതാണ് ഇപ്പോള്‍ ടാറിങ് പ്രവൃത്തിയിലേക്ക് നീങ്ങിയിരിക്കുന്നത്.

പിലാത്തറ, പരിയാരം, ബക്കളം, മാങ്ങാട് എന്നിവിടങ്ങളിലാണ് സര്‍വിസ് റോഡ് ടാറിങ് തുടങ്ങിയത്. സര്‍വിസ് റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയാലുടന്‍ നിര്‍ദിഷ്ട ദേശീയപാത നിര്‍മാണം തുടങ്ങും. രണ്ടുവര്‍ഷത്തിനകം ഇത് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ദേശീയപാതയുടെ പ്രവൃത്തി നടക്കുമ്ബോള്‍ സര്‍വിസ് റോഡിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുക.

Post a Comment

Previous Post Next Post