ചെറുപുഴ : കാര്യങ്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട് ഞായറാഴ്ച്ച കാണാതായ യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ കണ്ടെത്തി.
കണ്ണൂര്‍ പെരിങ്ങോം കൊരങ്ങാട്ടെ പാറക്കല്‍ പ്രദീപ് കുമാറിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം സുഹൃത്തിനൊപ്പം ചെറുപുഴ കാര്യങ്കോട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഇന്ന് രാവിലെ ഏഴു മണിയോട് മൃതദേഹം പുഴയില്‍ നാട്ടുകാര്‍ കണ്ടത്. പെരിങ്ങോം ഫയര്‍ഫോഴ്സെത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. ചെറുപുഴ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ ; സുനിത. മക്കള്‍ : കൈലാസ്, ദുര്‍ഗ .
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഫയര്‍ഫോഴ്സും കണ്ണൂരില്‍ നിന്നും സ്കൂബ മുങ്ങല്‍ വിദഗ്ദ്ധരും പുഴയില്‍ വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു പ്രതികൂലമായ കാലവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തെരച്ചില്‍ നിര്‍ത്തി വെച്ചിരുന്നു.
Post a Comment