നാണയപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. 40 ബേസിക് പോയന്റാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 4.40% ആയി ഉയര്‍ന്നു. ഇത് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയരാന്‍ കാരണമാകും. വാഹന, ഭവന വായ്പകള്‍ ചെലവേറിയതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പണപ്പെരുപ്പനിരക്ക് 6 ശതമാനത്തില്‍ താഴെ എത്തിക്കുകയാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്.
റിപ്പോ നിരക്ക് ഉയര്‍ത്തി; വായ്പകള്‍ക്ക് ചെലവേറും
Alakode News
0
Post a Comment