തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് ‍സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍; പരിഗണിച്ചത് ഒരു പേര് മാത്രമെന്ന് സുധാകരന്‍


തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ അന്തരിച്ച എംഎല്‍എ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും.

ഇന്നു വൈകിട്ട് ആറിന് മുന്‍പ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും സ്ഥാനാര്‍ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കി. കെ.പി.സി.സി തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഒരു പേര് മാത്രമാണ് പരിഗണിച്ചതെന്നും ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും സുധാകരന്‍ പറഞ്ഞു.
എല്ലാവരുടേയും അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് മുന്‍പ് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ കൂടി വിലയിരുത്തുന്ന തിരഞ്ഞെടുപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post