വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ക്കു ഭക്ഷ്യവിഷബാധ


കല്‍പറ്റ∙ വയനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികള്‍ക്കു ഭക്ഷവിഷബാധയേറ്റു. കല്‍പറ്റയ്ക്കു സമീപം കമ്ബളക്കാട്ടെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികള്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്.

ഇവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയനാട്ടില്‍നിന്നു തിരികെ പോകും വഴിയാണ് വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകളുണ്ടായതിനേ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

Post a Comment

Previous Post Next Post