ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് : സെക്‌ഷനിലെ പൂതപ്പാറ മുതൽ കല്ലടത്തോട് വരെയുള്ള ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

● മൊകേരി : കൂരാറ, ആറ്റുപുറം, കുന്നുമ്മൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

● പെരിങ്ങത്തൂർ : വാവാച്ചി റോഡ് (സന), കുനിയിൽ പീടിക, അണിയാരം ശിവക്ഷേത്രം, പാലിനാണ്ടി പീടിക, കാരപ്പൊയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

● പിണറായി : പടിഞ്ഞിറ്റാമുറി ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒൻപതുമുതൽ മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

● വെള്ളൂർ : കാങ്കോൽ സബ്‌സ്റ്റേഷൻ, വെസ്റ്റ് കോസ്റ്റ്, അംല, കരിംകുഴി, വെൽകോ, ഏച്ചിലാംവയൽ വായനശാല, പള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

● കാങ്കോൽ : ബി.എസ്.എൻ.എൽ. ചെറുപാറ, കക്കിരിയാട്, സ്വാമിമുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ബുധനാഴ്ച രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.


Post a Comment

Previous Post Next Post