രാജ്യത്ത് പാചകവാതകത്തിന് വില കുത്തനെ കൂട്ടി. 19 കിലോയ്ക്ക് മുകളിലുള്ള വാണിജ്യ സിലിണ്ടറുകള്‍ക്ക് 104 രൂപയാണ് കൂട്ടിയത്. നിലവില്‍ 2,355.50 രൂപയാണ് ഒരു വാണിജ്യ സിലിണ്ടറിന്റെ വില. ഏപ്രിൽ 1ന് 268.50 രൂപ കൂട്ടിയിരുന്നു. ഗാർഹിക ഗ്യാസ് സിലിണ്ടറുകൾക്ക് വില വര്‍ധനവ് ബാധകമല്ല. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധനവ് ഹോട്ടല്‍ ഉടമകള്‍ക്ക് വലിയ തിരിച്ചടിയാണ്. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില കൂടാന്‍ ഇത് കാരണമാകും.
രാജ്യത്ത് പാചകവാതകത്തിന് വില കുത്തനെ കൂട്ടി
Alakode News
0
Post a Comment