കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ പിടിയിൽ


കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലൻസ് പിടിയിൽ. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിളയാങ്കോട് സ്വദേശി പി. രമേശനാണ് (48) ശനിയാഴ്‌ച വൈകിട്ട് അറസ്റ്റിലായത്.

പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത്കുമാറിന്‍റെ പരാതിയിലാണ് അറസ്‌റ്റ്‌. പാസ്പോർട്ട്‌ വെരിഫിക്കേഷൻ സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ചുവരുത്തി 1000 രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ശരത്ത് കണ്ണൂർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.

വിജിലൻസ് ഫിനോഫ്‌തലിൻ പൗഡർ പുരട്ടിയ രണ്ട് അഞ്ഞൂറിന്‍റെ നോട്ട്‌ ശരത്തിന് നൽകുകയും തുടർന്ന് എഎസ്ഐക്ക് കൈമാറുമ്പോൾ പിടികൂടുകയുമായിരുന്നു.

Post a Comment

Previous Post Next Post