ആലപ്പുഴയില്‍ പള്ളി വികാരി പള്ളി ഓഡിറ്റോറിയത്തില്‍ തൂങ്ങിമരിച്ച നിലയില്‍

 


ആലപ്പുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെന്‍്റ് പോള്‍സ് പള്ളി വികാരി സണ്ണി അറയ്ക്കല്‍ (65) ആണ് മരിച്ചത്.

പള്ളിയുടെ ഓഡിറ്റോറിയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വൈകീട്ട് 4.30 ഓടെയാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ആരാധനാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സിലിങ് പിന്തുണക്കായി ഈ നമ്ബറുകളില്‍ ബന്ധപ്പെടുക. 1056, 0471- 2552056 )

Post a Comment

Previous Post Next Post