കണ്ണൂര്‍:കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സിഐ ഉള്‍പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
കണ്ണൂര്‍ പഴയങ്ങാടി സിഐ, എം ഇ രാജഗോപാലന്‍, എസ്‌ഐ ജിമ്മി, ഗ്രേഡ് എസ്‌ഐ ശാര്‍ങ്ധരന്‍ എന്നിവരെയാണ് കണ്ണൂര്‍ നോര്‍ത് ഐജി സസ്‌പെന്‍ഡ് ചെയ്തത്.
ലഹരിമരുന്ന് കേസ് പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഇടനിലക്കാരന്‍ മുഖേന കഞ്ചാവ് കേസ് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാന്‍ സിഐ 30,500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണമുയര്‍ന്നിരുന്നു. മെയ് 24ന് നടന്ന സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം നടത്തി ഡിവൈഎസ്പി റിപോര്‍ട് സമര്‍പിച്ചതിന് പിന്നാലെയാണ് നടപടി.
Post a Comment