കോട്ടയത്തും ഷവർമ വിഷബാധ: വിദ്യാർഥിനി ചികിത്സയിൽ


ഗാന്ധിനഗർ: കോട്ടയത്തും ഷവർമ കഴിച്ച വിദ്യാർഥിനിക്ക് അസ്വസ്ഥത. ഷവർമ കഴിച്ച വിദ്യാർഥിനിക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. കോട്ടയം മെഡിക്കൽ കോളജിലെ ബിഎസ്‌സി ഡയാലിസിസ് വിദ്യാർഥിനി തിരുവനന്തപുരം സ്വദേശിനിയായ 20കാരിയാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ മെഡിക്കൽ കോളജ് മോർച്ചറി ഗെയിറ്റിനു എതിർവശത്തു സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിൽ നിന്നാണു വിദ്യാർഥിനി ഷവർമ കഴിച്ചത്. ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ ശാരീരിക അസ്വസ്ഥതയുണ്ടായി. ശരീരമാകെ ചൊറിച്ചിൽ അനുഭവപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. വിദ്യാർഥിനി കോളജ് അധികൃതർക്കു പരാതി നൽകി.

Post a Comment

Previous Post Next Post