ശമ്പള വിഷയത്തില്‍ ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് KSRTC പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സിഐടിയു. സമരം രാഷ്ട്രീയപ്രേരിതമാണെന്നും പങ്കെടുക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. 10ാം തീയതി ശമ്പളം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും നേതാക്കള്‍ പറഞ്ഞു. പണിമുടക്ക് KSRTCയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും കുറ്റപ്പെടുത്തി.
Post a Comment