മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ഈദുല്‍ ഫിത്വര്‍ ചൊവ്വാഴ്ച


കോഴിക്കോട്: () സംസ്ഥാനത്ത് ഒരിടത്തും ശവ്വാല്‍ മാസപിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാകും ഈദുല്‍ ഫിത്വര്‍ എന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.

30 ദിവസത്തെ വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവുമായാകും വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുക. നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസുമായാണ് പെരുന്നാള്‍ ആഘോഷം. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള ആദ്യ പെരുന്നാളാണിത്.

Post a Comment

Previous Post Next Post