കാസർഗോഡ് ഷവർമയിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ പെൺകുട്ടി മരിച്ചു. ചെറുവത്തൂർ സ്വദേശി ദേവനന്ദ (17) ആണ് മരിച്ചത്. നാരായണൻ-പ്രസന്ന ദമ്പതികളുടെ മകളാണ്. കുട്ടികൾ ഉൾപ്പെടെ 14 പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. രണ്ടു ദിവസം മുമ്പ് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്.
കാസർകോട് ഷവർമ കഴിച്ച വിദ്യാർത്ഥി മരിച്ചു; 5 പേർ ഗുരുതരാവസ്ഥയിൽ
Alakode News
0
Post a Comment