നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രിയാവും


അമരാവതി: ആന്ധ്രയില്‍ നടി റോജ ശെല്‍വമണി മന്ത്രിയാവും. ജഗന്‍മോഹന്‍ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിച്ചപ്പോഴാണ് റോജയും മന്ത്രിയാവുന്നത്.


49കാരിയായ നടി തിരുപ്പതിക്കടുത്തുള്ള നഗരി മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. റോജ എംഎല്‍എയായി രണ്ടാം തവണയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്.

നാഗാര്‍ജുന സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീംമാസയില്‍ ബിരുദം നേടിയ ശേഷമാണ് സിനിമയിലേക്കെത്തുന്നത്. ചെമ്ബരത്തി എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമ പ്രവേശനം നടത്തിയത്.
ടിഡിപിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ റോജ പിന്നീട് വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ജില്ലകളുടെ പുന:സംഘടനയില്‍ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍, തിരുപ്പതി എന്നീ കണ്ട് ജില്ലകളെയാണ് റോജ പ്രതിനിധീകരിക്കുക.

Post a Comment

Previous Post Next Post