നടൻ ഗിന്നസ് പക്രു വാഹനാപകടത്തിൽപ്പെട്ടു

നടൻ ഗിന്നസ് പക്രു സഞ്ചരിച്ച കാർ പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ടു. അമിതവേഗതയിൽ എത്തിയ കൊറിയർ സർവീസ് ലോറി ഗിന്നസ് പക്രു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. തിരുവല്ല ബൈപാസ് തുടങ്ങുന്ന മഴുവങ്ങാട് ജംഗ്ഷന് സമീപമാണ് അപകടം. ഭാഗ്യവശാൽ സംഭവത്തിൽ ആർക്കും പരിക്കില്ല. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു പക്രു. ഇടിയുടെ ആഘാതത്തിൽ ടയർ പൊട്ടി കാർ നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Post a Comment

Previous Post Next Post