വിഷു-റംസാൻ ഖാദിമേള ഇന്ന് തുടങ്ങും


കണ്ണൂർ : കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സംസ്ഥാനതല വിഷു-റംസാൻ ഖാദിമേള ഇന്ന് തുടങ്ങും. കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ ഉച്ചയ്ക്ക് 2.30-ന് മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അധ്യക്ഷത വഹിക്കും. ‌

ചടങ്ങിൽ മൂല്യവർധിത കാർഷികോത്പന്നങ്ങളായ  കൂവപ്പൊടി, ബേബി ഫുഡ്‌, ഹെയർ ഓയിൽ, ബോഡി മസാജ് ഓയിൽ എന്നിവ വിപണിയിലിറക്കും. സംസ്ഥാന സർക്കാരിന്റെ എന്റെ ഗ്രാമം പദ്ധതിയനുസരിച്ച് ഖാദി ബോർഡിന്റെ സഹായധനത്തോടുകൂടി കൈരളി സ്വയംസഹായസംഘമാണ് ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്. 
10 സ്ത്രീകൾക്ക് ഈ പദ്ധതിയനുസരിച്ച് തൊഴിൽ ലഭിക്കും. പാട്യം സോഷ്യൽ സർവീസ് സൊസൈറ്റിയാണ് സ്വയം സഹായസംഘത്തെ സ്പോൺസർ ചെയ്യുന്നത്. കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കാണ് വായ്പ ലഭ്യമാക്കിയത്.
പയ്യന്നൂർ ഖാദികേന്ദ്രത്തിന്റെ പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങളുടെ ഉദ്ഘാടനം ഖാദി ബോർഡ്‌ വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കും. ആദ്യവില്പന കളക്ടർ എസ്. ചന്ദ്രശേഖർ നിർവഹിക്കും. മേളയിൽ ഖാദിക്ക് 30 ശതമാനംവരെ സർക്കാർ റിബേറ്റ് ലഭിക്കും.

Post a Comment

Previous Post Next Post