തൃശൂര്‍: മണ്ണുത്തി ചെമ്ബുത്രയില്‍ പഞ്ചറായി നിര്‍ത്തിയിട്ട ടിപ്പറിനു പുറകിലേക്ക് ബൈക്കിടിച്ച് കയറി പൊലീസുകാരന്‍ മരിച്ചു.
രാമവര്‍മപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ആലത്തൂര്‍ കുനിശ്ശേരി സ്വദേശി പനയംമ്ബാറ കോച്ചം വീട്ടില്‍ എം.എ.മനു (26) ആണ് മരിച്ചത്.
ഡ്യൂട്ടിയ്ക്ക് വേണ്ടി വീട്ടില്‍ നിന്ന് കേരള പൊലീസ് അക്കാദമിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ വാനിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റു.
Post a Comment