ചൂലന്നൂർ: പാലക്കാട് ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു. മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പൊലീസ് അറിയിച്ചു. പ്രതിയും ബന്ധുവുമായ കുനിശേരി സ്വദേശി മുകേഷ് ഒളിവിലാണ്.
Post a Comment