വിവാഹം ഒരു മാസത്തിനകം രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിടിവീഴും; പുതിയ നിയമഭേദ​ഗതിക്ക് നിർദേശം

വിവാഹ രജിസ്ട്രേഷൻ  നടപടികളുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദ​ഗതിക്ക് കേരള സർക്കാരിനു  മുന്നിൽ നിർദേശം സമർപ്പിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് . സ്ത്രീധന നിരോധന നിയമത്തിൽ  നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ നടപ്പിലായാൽ വിവാഹശേഷം ഒരു മാസത്തിനകം രജിസ്റ്റർ ചെയ്യാത്തവർക്ക് പിടിവീഴും. വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ല എന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം  സഹിതമാണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ടത്. ഇത് ലംഘിക്കുന്നവരെ ഒരു വർഷം തടവുശിക്ഷക്ക് വിധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. വനിതാ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച ശിൽപശാലയിലാണ് നിർദേശങ്ങൾ ഉയർന്നത്. വിഷയം സർക്കാരിന്റെ പരി​ഗണനയിലാണ്.

എന്തൊക്കെ രേഖകൾവേണം?

വിവാഹത്തിനു മുൻപോ ശേഷമോ സ്ത്രീധനം വാങ്ങിയിട്ടും നൽ... Read more

Post a Comment

Previous Post Next Post