സി.പി.എം സെമിനാറില്‍ പ​ങ്കെടുക്കുമെന്ന് പ്രഫ. കെ.വി. തോമസ്


കൊച്ചി: കണ്ണൂരില്‍ സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ച്‌ നടക്കുന്ന സെമിനാറില്‍ പ​ങ്കെടുക്കുമമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫ.

കെ.വി തോമസ്. മുമ്ബ് ചെന്നെയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി പ​ങ്കെടുത്തിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം സെമിനാറില്‍ സഹകരിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്തിനാണ് വിലക്കുന്നതെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ഈ സെമിനാര്‍ ദേശീയ പ്രാധാന്യമുള്ള വിഷയമാണ് -കെ.വി. തോമസ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും സുപ്രധാനമായ തീരുമാനം ആണ് ഇന്ന് അറിയിക്കുന്നത് എന്ന മുഖവുരയോടെയാണ് പ്രഫ. കെ.വി തോമസ് വാര്‍ത്താ സമ്മേളനം തുടങിയത്.
'ഈ പാര്‍ട്ടിയില്‍ നൂലില്‍കെട്ടി വന്നയാളല്ല ഞാന്‍. വാര്‍ഡ് പ്രസിഡന്റായി, ഡി.സി.സി ഭാരവാഹിയായി വളര്‍ന്നയാളാണ്. പാര്‍ട്ടിക്ക് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. ഞാന്‍ ഏഴുപ്രാവശ്യം ജയിച്ചത് ജനങ്ങള്‍ തന്ന അംഗീകാരമല്ലേ? തോല്‍ക്കുന്നതാണോ അംഗീകാരം? 2019ല്‍ എനിക്ക് സീറ്റ് നിഷേധിച്ചതാണ് ഇതിനുമുമ്ബ് പാര്‍ട്ടിയില്‍ നിന്ന് നേരിട്ട അവഗണന. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എന്നെ പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിഞ്ഞത്.

Post a Comment

Previous Post Next Post