വീണ്ടും താഴ്ന്ന് സ്വർണ വില


സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴ്ന്നു. ഇന്നലെ വൻ വർധന രേഖപ്പെടുത്തിയിരുന്നു. പവന് 360 രൂപ ഇന്നലെ കൂടിയിരുന്നു. എന്നാൽ ഇന്ന്, ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4795 രൂപയാണ്. ഒരു പവന് 38360 രൂപയാണ് വില. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ കുറഞ്ഞു. 3960 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റിന് വില. ഒരു പവൻ വിലയിൽ 80 രൂപയുടെ കുറവുണ്ടായി.

Post a Comment

Previous Post Next Post