കരുവഞ്ചാൽ: നടുവിൽ താവുക്കുന്ന് കവലയിൽ വാഹനാപകടം. പാലക്കാട് നിന്ന് ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങളുമായി കാസർഗോഡ് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.നിരവധി ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.വാഹനത്തിന്റെ ബ്രേക്ക് പോയതാണ് അപകടത്തിനു കാരണം.ബ്രേക്ക് പോയശേഷവും രണ്ട് കൊടും വളവുകൾ വളച്ചു നിയന്ത്രണം വിട്ടാണ് വാഹനം അപകടത്തിൽപെട്ടത്. നിസാര പരുക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment