കുന്നംകുളം അപകടത്തില്‍ വഴിത്തിരിവ്; ആദ്യം ഇടിച്ചിട്ടത് സ്വിഫ്റ്റ് ബസ് അല്ല


തൃശൂര്: കുന്നംകുളത്ത് കാല്‍നട യാത്രികന്‍ കെഎസ്‌ആര്ടിസിയുടെ സ്വിഫ്റ്റ് ബസ് ഇടിച്ച്‌ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്.
കെ സ്വിഫ്റ്റ് ബസ്സല്ല, ആ വഴി പോയ പിക്കപ്പ് വാനാണ് കാല്‍നടയാത്രികനായ തമിഴ്നാട് സ്വദേശിയെ ഇടിച്ചിട്ടതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
പിക്കപ്പ് വാനായിരുന്നു ആദ്യം കാല്‍നടയാത്രികനെ ഇടിച്ചത്. അതിന് ശേഷമാണ് സ്വിഫ്റ്റ് ബസ് ഇടിച്ചത്. ബസ്സിന്റെ പിന്നിലെ ടയറാണ് കയറിയത്. അപകടമുണ്ടാക്കിയത് സ്വിഫ്റ്റ് ബസ്സാണെന്ന തരത്തിലാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഇന്ന് രാവിലെ അഞ്ചരയോടെ തൃശ്ശൂര് കുന്നംകുളത്ത് വച്ചായിരുന്നു അപകടം നടന്നത്. തമിഴ്നാട് സ്വദേശിയായ പരസ്വാമിയാണ് ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തില്‍ കൊല്ലപ്പെട്ടത്. തൃശ്ശൂരില് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസാണ് പരസ്വാമിയെ ഇടിച്ചത്.മരിച്ചയാള് റോഡ് മുറിച്ച്‌ കടക്കുന്നത് ശ്രദ്ധയില്പ്പെട്ടില്ലെന്നും അപകടമുണ്ടാക്കിയ ബസ്സ് നിര്‍ത്താതെ പോയെന്നും രാവിലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

Post a Comment

Previous Post Next Post