ട്രെയിനുകളിൽ ഇനി മാസ്ക് നിർബന്ധമില്ല


ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കിയിരുന്നത് റെയിൽവേ നിർത്തലാക്കി. വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാമെന്നാണ് അധികൃതർ പറയുന്നത്. നിർബന്ധമായി മാസ്ക് ധരിച്ചിരിക്കണമെന്ന നിർദേശവും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് രൂക്ഷമായിരുന്ന സാഹചര്യം മാറി, ജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ നടപടി.

Post a Comment

Previous Post Next Post