ചക്കരക്കൽ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ വൻ തീപിടിത്തം;രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു

ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് സംഭവം.സ്റ്റാന്റിലെ ഇന്ത്യൻ ബേക്കറിക്കാണ് ആദ്യം തീ പിടിച്ചത്.ബേക്കറി പൂർണമായും കത്തിനശിച്ചു. ബേക്കറിയുടെ മുകളിൽ പ്രവർത്തിക്കുന്ന ക്ലോത്ത് ബാനർ പ്രിന്റിംഗ് സ്ഥാപനവും പൂർണ്ണമായും നശിച്ചു.കണ്ണൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചക്കരക്കൽ പോലീസും ചേർന്ന് തീ അണക്കാനുള്ള ശ്രമം നടത്തിവരുകയാണ്.സമീപത്തെ വിവിധ ഷോപ്പുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post