താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം; ദൃശ്യങ്ങള്‍ പുറത്ത്


വയനാട് താമരശ്ശേരി( Thamarassery) ചുരത്തില്‍ ബൈക്ക് യാത്രികന്‍്റെ ദാരുണാന്ത്യത്തിന് ഇടയാക്കിയ അപകട ദൃശ്യങ്ങള്‍ പുറത്തു വന്നു.
മലപ്പുറം(malappuram) വണ്ടൂര്‍ സ്വദേശി അഭിനവാണ്(abhinav) ബൈക്കിന് മുകളിലേക്ക് പാറകല്ല് ഉരുണ്ട് വീണ് മരിച്ചത്. ഈ മാസം 16 ന് നടന്ന അപകടത്തിന്‍്റെ ദൃശ്യങ്ങള്‍ പിറകില്‍ സഞ്ചരിച്ച ബൈക്ക് യാത്രികന്‍്റെ ക്യാമറയിലാണ് പതിഞ്ഞത്.

മലമുകളില്‍ മരം ഒടിഞ്ഞ് വീണ് സ്ഥാനചലനം വന്ന കല്ല് ഉരുണ്ട് വന്ന് ബൈക്കില്‍ പതിക്കുകയായിരുന്നു. ചുരം ആറാം വളവിലേക്ക് ഉരുണ്ടു വന്ന പാറ കല്ലിനൊപ്പം മരിച്ച അഭിനവും സുഹൃത്തും താഴ്ചയിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളില്‍. മലമുകളില്‍ നിന്ന് 250 ഓളം മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിച്ച കല്ലാണിത്. വയനാട്ടിലേക്ക് വിനോദ സഞ്ചാരത്തിനായി സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയതായിരുന്നു അഭിനവ്. സംഭവത്തില്‍ വനം, പൊതുമരാമത്ത് വകുപ്പുകള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post