ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. മെയ് 16നാണ് വേനലവധി തീരുക. ഇടക്കാല ഉത്തരവൊന്നും കോടതി പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ തന്നെ പൊലീസിന് നടനെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും നിയമപരമായ തടസങ്ങളൊന്നുമില്ല. അതേസമയം നടനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം ഇന്റർപോൾ പോലുള്ള വിദേശ ഏജൻസികളുടെ സഹായം തേടിയിട്ടുണ്ടെന്നും സൂചനയുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കില്ല; വിജയ് ബാബു അറസ്റ്റിലേക്ക്?
Alakode News
0
Post a Comment