കോട്ടയം: കോട്ടയം പാതയിൽ മെയ് 6 മുതൽ 28 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂർ - ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. മെയ് 6 മുതൽ 22 വരെ രാവിലെ 3 മുതൽ 5 മണിക്കൂർ വരെയാണു ഗതാഗത നിയന്ത്രണം. 23 മുതൽ 28 വരെ ദിവസവും രാവിലെ 10 മണിക്കൂർ കോട്ടയം വഴി ട്രെയിൻ ഗതാഗതം പൂർണമായും തടയും. ഈ സമയത്തെ ട്രെയിനുകൾ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും.
നിയന്ത്രണം ഏർപ്പെടുത്തുന്ന ട്രെയിനുകളുടെ പട്ടിക ഇന്നു പുറത്തിറക്കുമെന്നു തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അറിയിച്ചു. മെയ് 23നു റെയിൽവേ സുരക്ഷാ കമ്മിഷൻ (കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി - സിആർഎസ്) പുതിയ പാത പരിശോധിക്കും. 28നു പുതിയ പാതയിൽ ട്രെയിൻ ഓടിത്തുടങ്ങും. ഇതോടെ തിരുവനന്തപുരം - മംഗളൂരു 634 കിലോമീറ്റർ റെയിൽപാത പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. ഏറ്റുമാനൂർ - ചിങ്ങവനം 16.5 കിലോമീറ്റർ പാത മാത്രമാണ് ഇപ്പോൾ ഇരട്ടപ്പാതയല്ലാത്തത്.
Post a Comment