റാന്നിയില്‍ അമ്മയേയും ഒന്നര വയസ്സുള്ള മകളേയും വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി ഐത്തല സ്വദേശിനി റിന്‍സ(22) മകള്‍ ഒന്നര വയസ്സുള്ള ഹാന അന്ന എന്നിവരാണ് മരിച്ചത്. വീട്ടില്‍ അമ്മയും മകളും മാത്രമായിരുന്നു താമസം.റിന്‍സയുടെ ഭര്‍ത്താവ് സജി ചെറിയാന്‍ ഗള്‍ഫില്‍ ജോലി ചെയ്തുവരികയാണ്. അമ്മയേയും മകളേയും വീടിന് പുറത്ത് കാണാതിരുന്നതിനേത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
റാന്നിയില്‍ യുവതിയും ഒന്നര വയസ്സുകാരിയായ മകളും പൊള്ളലേറ്റ് മരിച്ച നിലയില്‍
Alakode News
0
Post a Comment