പാകിസ്താന്റെ 23-ാം പ്രധാനമന്ത്രിയായി പിഎംഎൽ (എൻ) നേതാവ് ഷഹബാസ് ഷരീഫ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ നേതാവുമാണ് ഷഹബാസ് ഷരീഫ്. 1997ൽ നവാസ് രണ്ടാമത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഷഹബാസ് പാകിസ്താനിലെ ഏറ്റവും ജനസംഖ്യയുള്ളതും ശക്തവുമായ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി ആയിരുന്നു. 3 തവണ പഞ്ചാബ് പ്രോവിൻസിന്റെ മുഖ്യമന്ത്രിയായി.
പാകിസ്താന് പുതിയ നായകൻ; ഷഹബാസ് ഷരീഫിന്റെ സത്യപ്രതിജ്ഞ ഇന്ന്
Alakode News
0
Post a Comment