കേളകം: വിപണിയില്‍ നാളികേര വില കുത്തനെ ഇടിഞ്ഞതോടെ കേരകര്‍ഷകരുടെ നടുവൊടിയുന്നു. മാസങ്ങള്‍ക്ക് മുമ്ബ് 42 രൂപ വരെ വിലയുണ്ടായിരുന്ന നാളികേരത്തിന് ഇപ്പോള്‍ വില 28 രൂപ മാത്രമാണ്.
പലയിടത്തും നാളികേരം എടുക്കുന്നുമില്ല. ഉത്പാദനച്ചെലവും പണിക്കൂലിയും കഴിച്ചുകഴിഞ്ഞാല്‍ കര്‍ഷകനുള്ളത് ചകിരിതൊണ്ടു മാത്രം. എന്നാല്‍ വിപണിയില്‍ വെളിച്ചണ്ണ വിലയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ലിറ്ററിന് 165 - 170 രൂപ വരെയാണ് വില.
ചില കമ്ബനികള്‍ വെളിച്ചെണ്ണയ്ക്ക് 190 രൂപ വരെ ഈടാക്കുന്നുണ്ട് . ഉപഭോഗം കുറഞ്ഞു എന്നാണ് വ്യാപാരികള്‍ തേങ്ങ വില ഇടിവിന് കാരണമായി പറയുന്നത്. എന്നാല്‍ അന്യസംസ്ഥാനത്തു നിന്നും ഇറക്കുമതി ചെയ്യുന്ന നാളികേരത്തിന് അവിടെ 30 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ടന്നും കൊപ്ര വ്യാപാരികള്‍ സമ്മതിക്കുന്നു. കേരളത്തിലെ പ്രത്യേകിച്ച് മലയോരങ്ങളിലെ നാളികേരത്തില്‍നിന്ന് വെളിച്ചെണ്ണ ലഭിക്കുന്നത് കുറവാണെന്നാണ് ഇവരുടെ വാദം.
എങ്കിലും തൊഴില്‍ കൂലി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കൂടി. തെങ്ങ് കയറ്റ തൊഴിലാളിക്ക് തെങ്ങൊന്നിന് 20 രൂപയില്‍ നിന്ന് 25-35 രൂപയുടെ വര്‍ധനയും തടം തുറക്കല്‍, വളമിടല്‍ തുടങ്ങിയ പണികള്‍ക്ക് ഉച്ചപ്പണിക്ക് 400 രൂപ ഉണ്ടായിരുന്നിടത്ത് 500 -600 രൂപ വരെയായും വര്‍ധിച്ചു. ടൗണുകളി
ലാകട്ടെ തെങ്ങില്‍ കയറുന്നതിന് 60 -70 വരെയും കൂലിപ്പണിക്ക് 750 രൂപയും നല്‍കണം.
കൂടാതെ മണ്ഡരിയും കുമ്ബുചീയല് തുടങ്ങിയ പരമ്ബരാഗത രോഗങ്ങള്‍ കൂടാതെ ഓല ഉണങ്ങുന്ന പുതിയ രോഗബാധയും കര്‍ഷകരെ വല്ലാത്ത ദുരിതത്തിലാക്കുന്നു. വിലത്തകര്‍ച്ചയും ഉയര്‍ന്ന കൂലിച്ചെലവും കാരണം കേരനാട്ടില്‍ നിന്നും ഈ കല്പവൃക്ഷം അപ്രത്യക്ഷമാകുന്ന അവസ്ഥയാണ്.
Post a Comment