നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന് നോട്ടീസ്; തിങ്കളാഴ്ച ഹാജരാവണം


കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ കേസിൽ കാവ്യാ മാധവന് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നിൽ തിങ്കളാഴ്ച ഹാജരാവണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാവാനാണ് നോട്ടീസ്. നേരത്തെ കാവ്യയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കാവ്യ സ്ഥലത്തില്ല എന്ന മറുപടിയാണ് നൽകിയിരുന്നത്. തുടർന്നാണ് ഇപ്പോൾ തിങ്കളാഴ്ച ഹാജരാവാൻ നോട്ടീസ് നൽകിയത്.
കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ ചോദ്യം ചെയ്യൽ. ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ സുരാജിന്റെ ഉൾപ്പടെയുള്ളവരുടെ ഫോണുകൾ ശാസ്ത്രീയ പരിശോധന നടത്തിയതിൽ നിന്ന് ചില സുപ്രധാനമായ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post