സ്വർണ വില കുത്തനെ കുറഞ്ഞു


സംസ്ഥാനത്ത് സ്വർണ വില  ഇന്ന് കുത്തനെ കുറ‍ഞ്ഞു. 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,760 രൂപയായി. ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞ് 4845 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു ഒരു പവന്റെ വില. ഏപ്രില്‍ 4ന് ഇത് 38,240 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് 1600 രൂപയോളം വർധിച്ചിരുന്നു.

Post a Comment

Previous Post Next Post