വൈദ്യുതി നിരക്കും കൂടും; വൈദ്യുതിനിരക്കില്‍ തീരുമാനം ജൂണില്‍; യൂണിറ്റിന് 95 പൈസ കൂട്ടണമെന്നു കെഎസ്‌ഇബി


022-23 വര്‍ഷത്തെ വൈദ്യുതിനിരക്കില്‍ അടുത്തമാസം അവസാനം ഉത്തരവെന്ന് റഗുലേറ്ററി കമ്മിഷന്‍. കെഎസ്‌ഇബി യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു.

കെഎസ്‌ഇബി ആവശ്യം ന്യായമാണ്. ജനതാല്‍പര്യം കൂടി പരിഗണിച്ചാകും തീരുമാനമെന്നും കമ്മിഷന്‍ വ്യക്തമാക്കി. നിലവില്‍ 6.35 പൈസയാണ് യൂണിറ്റ് നിരക്ക് .
മറ്റ് ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ന്യായമായ നിരക്കാണിത്. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മിഷന് കെ എസ് ഇ ബി നല്‍കിയ അപേക്ഷയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

Post a Comment

Previous Post Next Post