ആ​ല​ക്കോ​ട് ടൗ​ണി​ൽ കുരുക്കുമുറുക്കി അ​ശാ​സ്ത്രീ​യ​മാ​യ പാ​ര്‍​ക്കിം​ഗ്


ആ​ല​ക്കോ​ട്: അ​ശാ​സ്ത്രീ​യ​മാ​യ പാ​ര്‍​ക്കിം​ഗ് കാ​ര​ണം ആ​ല​ക്കോ​ട് ടൗ​ണി​ല്‍ ഗ​താ​ഗ​ത കു​രു​ക്ക് നി​ത്യസം​ഭ​വ​മാ​കു​ന്നു. റോ​ഡി​നി​രു​വ​ശ​വും ത​ല​ങ്ങും വി​ല​ങ്ങും പാ​ര്‍​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ട്ടി കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് പോ​ലും സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കാ​ന്‍ വ​ര്‍​ഷാ​വ​ര്‍​ഷം പോ​ലീ​സും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി യോ​ഗം വി​ളി​ക്കു​ന്ന​ത​ല്ലാ​തെ മ​റ്റൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ഒ​ന്നി​ല​ധി​കം ബ​സു​ക​ള്‍ റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ടു​ന്ന​തി​നാ​ല്‍ ടൗ​ണി​ലെ ബ​സസ് ്റ്റോ​പ്പി​ല്‍ ഗ​താ​ഗ​ത കു​രു​ക്ക് നി​ത്യ​സം​ഭ​വ​മാ​ണ്.
കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് കു​റ​ച്ച​ത് ടൗ​ണി​ൽ ഏ​റെ​നേ​രം ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നും കാ​ര​ണ​മാ​വു​ന്നു​ണ്ട്. ഒ​രേ​സ​മ​യം ര​ണ്ടും മൂ​ന്നും ബ​സു​ക​ളാ​ണ് ടൗ​ണി​ൽ നി​ർ​ത്തി​യി​ടു​ന്ന​ത് ടൗ​ണി​ലെ റോ​ഡ്‌ മു​റി​ച്ചു ക​ട​ക്കാ​നു​ള്ള സീ​ബ്രാലൈ​നു​ക​ളു​ടെ മു​ക​ളി​ല്‍​പോ​ലും വാ​ഹ​ന​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം പാ​ര്‍​ക്ക് ചെ​യ്യു​ക​യാ​ണ്.
ഇ​തി​നി​ട​യി​ൽ പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ൾ കൂ​ടി നി​ർ​ത്തി​യി​ടു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​വു​ക​യാ​ണ്. അ​ന​ധി​കൃ​ത പാ​ര്‍​ക്കി​ങ്ങി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ഖം തി​രി​ക്കു​ക​യാ​ണ്.
ആ​ല​ക്കോ​ട് പാ​ലം മു​ത​ല്‍ ക​മ്യൂ​ണി​റ്റി​ഹാ​ള്‍ വ​രെ​യു​ള്ള അ​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ത്ത ഒ​രി​ടം പോ​ലു​മി​ല്ല. മാ​ത്ര​വു​മ​ല്ല ആ​ല​ക്കോ​ട് ടൗ​ണി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​ക​ളി​ലും പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞ അ​വ​സ്ഥയാ​ണ്. പു​റ​മേ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന​വ​ര്‍ ഏ​റെ ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.


Post a Comment

Previous Post Next Post