ഇരിട്ടി: നേന്ത്രക്കായയുടെ വില അമ്ബതും കടന്ന് 60ലേക്ക് കുതിക്കുന്നു. നേന്ത്രക്കായക്ക് അടുത്ത കാലത്തൊന്നും കിട്ടാത്ത വിലയാണിത്.
നേന്ത്രപ്പഴത്തിനും 65 കടന്നു. തിങ്കളാഴ്ച കൂത്തുപറമ്ബില്‍നിന്നും വാഹനവുമായെത്തിയ വ്യാപാരികള്‍ ഇരിട്ടിയിലെ വാഴകര്‍ഷകനായ പരുത്തിവേലില്‍ ജോണിയില്‍നിന്നും 150 കുലകളാണ് കിലോക്ക് 56 രൂപ നിരക്കില്‍ കൃഷിയിടത്തിലെത്തി എടുത്തത്. വേനല്‍ മഴയില്‍ മൂപ്പെത്താതെ തകര്‍ന്നുവീണ കുലകളും ഇതോടൊപ്പം മോശമല്ലാത വിലക്ക് വില്ക്കാന്‍ കഴിഞ്ഞു. വയനാട്ടില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കായയുടെ വരവ് കുറഞ്ഞതും റമദാന്‍ കാലമായതും വിലവര്‍ധനവിനിടയാക്കി. കര്‍ണാടകത്തില്‍നിന്നും വ്യാപകമായി എത്തിക്കൊണ്ടിരുന്ന നേന്ത്രക്കായ ഇപ്പോള്‍ തീരെ എത്തുന്നില്ല.
വിലയില്‍ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വര്‍ധന മലയോര മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്കാണ് ഏറെ ഗുണം ചെയ്യുക. ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കൃഷിയിടത്തില്‍തന്നെ ആവശ്യക്കാര്‍ എത്തുന്നത് ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് ഏറെ ഗുണകരമാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം വിലയും വിപണിയുമില്ലാതെ കഷ്ടപ്പെടുകയായിരുന്നു കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം കിലോക്ക് 20 രൂപ പോലും ലഭിക്കാത്ത പ്രദേശങ്ങള്‍ ഉണ്ടായിരുന്നു. വേനല്‍മഴയില്‍ ആറളം, പായം, മുഴക്കുന്ന്, കണിച്ചാര്‍, ഇരിട്ടി നഗരസഭ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഴകളാണ് നിലം പൊത്തിയത്. എല്ലാം കുലച്ചതും കുലക്കാറായതുമായ വാഴകളാണ്. ശരാശരി മൂപ്പെത്താതെ കുലകള്‍ കാറ്റില്‍ നിലം പൊത്തുമ്ബോള്‍ യഥാര്‍ഥ വിളവിന്റെ പകുതി പോലും കര്‍ഷകന് ലഭിക്കില്ല.
Post a Comment