സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിന് മിന്നും ജയം. കരുത്തരായ വെസ്റ്റ് ബംഗാളിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്. ബംഗാള്‍ ഒരുക്കിയ കരുത്തുറ്റ പ്രതിരോധത്തെ കീഴടക്കി രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫലാണ് കേരളത്തിന് ആദ്യ ഗോള്‍ നേടിയത്. 84 ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍കിയ പാസില്‍ ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോള്‍കീപ്പറെയും കബളിപ്പിച്ചാണ് നൗഫല്‍ ഗോള്‍ നേടിയത്. മത്സരം രണ്ടാം പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് പകരക്കാരനായി എത്തിയ ജെസിന്‍ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ആദ്യ പകുതിയിൽ നന്നായി കളിച്ച കേരളം സമാനമായി തന്നെയാണ് രണ്ടാം പകുതിയും തുടങ്ങിയത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കേരളത്തിനു ലഭിച്ച അവസരം പക്ഷെ ബംഗാൾ ഗോൾ കീപ്പർ രക്ഷിച്ചു.
ഒപ്പത്തിനൊപ്പം പോയ മത്സരത്തിൽ പലപ്പോഴും ഇരു ടീമുകളും അവസരങ്ങൾ തുറന്നു. 85 -ാം മിനിറ്റിൽ കേരളം കാത്തിരുന്ന ഗോൾ പിറന്നു. ക്യാപ്റ്റൻ ജിജോ ജോസഫ് നൽകിയ പാസിൽ പകരക്കാനായി ഇറങ്ങിയ നൗഫൽ ഗോൾ കണ്ടെത്തി. ഇഞ്ച്വറി സമയത്ത് ബംഗാളിന് ലഭിച്ച ഫ്രീകിക്കിൽ നിന്നു ബംഗാൾ താരം ഉതിർത്ത ഷോട്ട് അവിശ്വസനീയമായാണ് കേരള ഗോൾ കീപ്പർ മിഥുൻ രക്ഷിച്ചത്. തൊട്ടടുത്ത മിനിറ്റിൽ തന്നെ കേരളം രണ്ടാം ഗോൾ നേടി. പ്രത്യാക്രമണത്തിൽ ബംഗാൾ താരത്തിൽ നിന്നു ബോൾ പിടിച്ചെടുത്ത കേരളം ജെസിനിലൂടെ ഗോൾ കണ്ടത്തുകയായിരുന്നു. കേരളാ പ്രതിരോധ താരം മുഹമ്മദ് ഷഹീഫ് സ്വന്തം ഹാഫില്‍ നിന്ന് തുടക്കമിട്ട മുന്നേറ്റം വലതു വിങ്ങില്‍ മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജെസിന് നല്‍ക്കി. ജെസിന്‍ ഗോളാക്കി മാറ്റി. തുടർച്ചയായ രണ്ടാം ജയത്തോടെ കേരളം നിലവിൽ ഗ്രൂപ്പിൽ ഒന്നാമതാണ്.
Post a Comment