വാട്ട്‌സ്‌ആപ്പിലേക്കും റീല്‍സ് എത്തുന്നു; മെസേജുകള്‍ക്ക് റിയാക്ഷനും നല്‍കാം

വാട്ട്‌സ്‌ആപ്പില്‍ വരുന്ന മാറ്റങ്ങള്‍
മറ്റേതൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമിനെക്കാളും ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്‌സ്‌ആപ്പ്.

മറ്റ് ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്‌സ്‌ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അതിനാല്‍ത്തന്നെ വാട്ട്‌സ്‌ആപ്പ് അപ്‌ഡേറ്റുകള്‍ക്കും പുതിയ ഫീച്ചേഴ്‌സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. വാട്ട്‌സ്‌ആപ്പിനെ മാത്രം സ്വന്തം ആപ്പായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാന്‍ വകനല്‍കുന്ന തകര്‍പ്പന്‍ ഫീച്ചേഴ്‌സ് ഉടന്‍ വരാനിരിക്കുകയാണ് എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള കാത്തിരുന്ന എല്ലാ ഫീച്ചേഴ്‌സും വാട്ട്‌സ്‌ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ്.

Post a Comment

Previous Post Next Post