KSRTC സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച രണ്ട് ഡ്രൈവർമാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നും വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. സർവ്വീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിന് അകമായിരുന്നു രണ്ട് അപകടങ്ങളും നടന്നത്.
കെ-സ്വിഫ്റ്റ് അപകടം: ഡ്രൈവർമാർക്കെതിരെ നടപടി
Alakode News
0
Post a Comment