റോക്കി ഭായിയുടെ ആറാട്ട് നാളെ മുതൽസിനിമാ പ്രേമികൾ ഒന്നടങ്കം

 കാത്തിരിക്കുന്ന 'കെജിഎഫ് ചാപ്റ്റർ 2' നാളെ റിലീസ് ചെയ്യും. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷിനെ നായകനാക്കി 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വമ്പന്‍ ഹിറ്റായിരുന്നു.

Post a Comment

Previous Post Next Post