പയ്യന്നൂർ മല്ലിയോട്ട് പാലോട്ട് കാവിൽ വീണ്ടും വിവാദ ബോർഡ്

കണ്ണൂര്‍: ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കണ്ണൂരില്‍ വീണ്ടും വിവാദ ബോര്‍ഡ്.കണ്ണൂര്‍ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് സമാനമായ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു.എന്നാൽ ഇത്തവണ വീണ്ടും സ്ഥലത്ത് ക്ഷേത്രപ്പറമ്പിലേക്ക് സമാനമായ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.”ഉത്സവകാലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ക്ഷേത്രപ്പറമ്പില്‍ പ്രവേശനമില്ല” എന്നാണ് ബോര്‍ഡിലുള്ളത്. ക്ഷേത്രത്തിലെ ആരാധനാ കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post