തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെയുള്ള അതെ നിരക്കിലാണ് സ്വര്‍ണവില ഇന്നും തുടരുന്നത്.
തുടര്‍ച്ചയായ മൂന്നു ദിവസം സ്വര്‍ണ വില ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് സംസ്ഥാനത്ത് 4955 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു പവന്‍ സ്വര്‍ണത്തിന് 39640 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു.
അന്താരാഷ്ട്ര വില നിലവാരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാത്തത് കൊണ്ടാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാത്തത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന്റെ വില 4095 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിക്ക് 75 രൂപയാണ് വില. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിയുടെ വിലയിലും തുടര്‍ച്ചയായ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് 75 രൂപയായി.
ഏപ്രില്‍ മാസം ആരംഭിച്ചത് തന്നെ സ്വര്‍ണവില ഉയര്‍ത്തി കൊണ്ടാണ്. ഏപ്രില്‍ ഒന്നിന് ഗ്രാമിന് 45 രൂപ സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 38480 രൂപയായിരുന്നു അന്ന് സ്വര്‍ണവില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. ഇന്നലെ 20 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 39640 രൂപയായിരുന്നു ഇന്നലെത്തെ വില.
Post a Comment