ചെറുപുഴ: നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി തൂണിൽ ഇടിച്ചു യുവാവിന് പരുക്ക്.
രയറോം സ്വദേശി അമലിനാണ് (20) പരുക്കേറ്റത്. ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ മലയോര ഹെെവേയില്‍ പാക്കഞ്ഞിക്കാട് ഭാഗത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.
ആലക്കോട് ഭാഗത്തു നിന്നു ചെറുപുഴ ഭാഗത്തേക്ക് വരികയായിരുന്ന വാഹനം വൈദ്യുത തൂണുകൾ ഇടിച്ചു തകർത്ത ശേഷം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ഇടിച്ചു കയറി. വാഹനത്തിനുള്ളിൽ കുരുങ്ങിയ യുവാവിനെ ഓടിക്കൂടിയ നാട്ടുകാരാണു വാഹനത്തിൽ നിന്നു പുറത്തെടുത്ത് ചെറുപുഴ സെൻ്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവാവിനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. വാഹനത്തിൽ അമൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Post a Comment