കണ്ണൂര്‍: ജില്ലയില്‍ ബസുകള്‍ കേന്ദ്രീകരിച്ച് മാലമോഷണം പതിവുസംഭവായി. കഴിഞ്ഞ ദിവസം താണയില്‍ നിന്നും കാള്ടെക്സിലേക്ക് യാത്രചെയ്ത വലിയന്നൂര്‍ സ്വദേശിയുടെ നാലരപവന്റെ സ്വര്‍ണമാലയാണ് കവര്‍ന്നത്.
സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാടോടി സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നഗരത്തില്‍ തന്നെ സമാന രീതിയില്‍ നാലോളം പേരുടെ മാല മോഷണം പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം പയ്യന്നൂരും സമാന രീതിയില്‍ മോഷണം നടന്നിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാടോടി സ്ത്രീകള്‍ ബസുകളില്‍ കയറി ഗര്‍ഭിണിയാണെന്ന വ്യാജേന സീറ്റുകളില്‍ സ്ഥാനം ഉറപ്പിക്കുന്നതോടെയാണ് മാല ഓപ്പറേഷന് തുടങ്ങുന്നത്. ഗര്‍ഭിണിയാണെന്ന് തെളിയിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ഇവരുടെ കൈവശം ഉണ്ടായിരിക്കും. രണ്ടില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ഇവര്‍ ധരിച്ചിട്ടുണ്ടാകും. മാല കവര്‍ന്ന് അടുത്ത ബസ് സ്റ്റോപ്പിലിറങ്ങി കൂട്ടാളിക്ക് കൈമാറിയ ഉടന്‍ വസ്ത്രം മാറ്റും. പിന്നെ അടുത്ത ബസിലേക്ക്. വസ്ത്രം ഇടയ്ക്കിടയ്ക്ക് മാറുന്നത് കൊണ്ട് ആളെ തിരിച്ചറിയാന്‍ കഴിയില്ലെന്ന് പൊലീസും പറയുന്നു
Post a Comment